മൂന്നാറില്‍ 330 കൈയേറ്റങ്ങളെന്ന് ജില്ലാ കളക്ടര്‍, പട്ടിക ഹരിത ട്രൈബ്യൂണിലിന് കൈമാറി

മൂന്നാര്‍: മൂന്നാറിലെ ഭൂമി കൈയേറ്റക്കാരുടെ പട്ടിക ദേശീയ ഹരിത ട്രൈബ്യൂണിലിന് കൈമാറി.

ജില്ലാ കളക്ടറാണ് 330 അനധികൃത കൈയേറ്റങ്ങളുടെ പട്ടികയും ഇവിടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്.

എട്ട് വില്ലേജുകളിലായാണ് അനുമതിയില്ലാതെ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വീട് നിര്‍മിക്കാനുള്ള അനുമതി വാങ്ങിയ മിക്ക ഉടമസ്ഥരും കൂറ്റന്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമാണ് നിര്‍മിച്ചതെന്നും, ഇത്തരം കൈയേറ്റങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Top