ലോകകപ്പ് വിജയികള്‍ക്ക് 33 കോടി രൂപ; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

വര്‍ഷത്തെ ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ലോകകപ്പ് ജേതാക്കള്‍ക്ക് നാല് മില്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 33 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. ഫൈനലില്‍ റണ്ണറാപ്പാകുന്ന ടീമിന് 2 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 16 കോടി രൂപ) ലഭിക്കും. ആകെ പത്ത് മില്യണ്‍ ഡോളറാണ്(ഏകദേശം 84 കോടി രൂപ) ടൂര്‍ണമെന്റിലെ ആകെ സമ്മാനത്തുക.

ഒക്ടോബര്‍ 5 നു അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭം. ഒക്ടോബര്‍ 14 നു ഇന്ത്യ-പാകിസ്താന്‍ മത്സരവും നവംബര്‍ 19 നു ഫൈനല്‍ മത്സരത്തിനും ഈ വേദി ആതിഥേയത്വം വഹിക്കും.

പത്തു ടീമുകള്‍ കൊമ്പുകോര്‍ക്കുന്ന ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ വിജയികളാകുന്ന ഓരോ ടീമിനും ഏകദേശം 33 ലക്ഷം തുക സമ്മാനമായി ലഭിക്കും. പുറത്താവുന്ന ഓരോ ടീമിനും ഏകദേശം 83 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. സെമിയില്‍ പരാജയപ്പെടുന്ന ടീമിന് ഏകദേശം ആറുകോടി 63 ലക്ഷം രൂപയാണ് ലഭിക്കുക.

 

Top