കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ്

ബെംഗളൂരു കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി അടുത്ത് ഇടപഴകിയ 80 കുട്ടികളെ ഹോം ക്വാറന്‍ൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതില്‍ 14 പേര്‍ക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ഹാസനിലാണ് ആദ്യമായി എസ്എസ്എല്‍സി പരീക്ഷ എഴുതിയിരുന്ന കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.പിന്നാലെ ഈ കുട്ടിയുമായി സമ്പര്‍ക്കമുണ്ടായ വിദ്യാര്‍ഥികള്‍ക്കും രോഗബാധയുണ്ടായി.

ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെയായിരുന്നു പരീക്ഷ നടന്നത്.7.60 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കണ്ടെയന്‍മെന്റ് സോണുകളില്‍ നിന്ന്് മാത്രം 3911 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

19710 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്തത്.293 പേരാണ് മരിച്ചത്.

Top