ഡല്‍ഹിയില്‍ 31കാരിക്ക് കൂടി മങ്കിപോക്‌സ്; രാജ്യത്തെ രോഗികളുടെ എണ്ണം ഒന്‍പത് ആയി

ഡൽഹി: ഡൽഹിയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. 31കാരിയായ യുവതിയ്ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മങ്കിപോകസ് ബാധിച്ചവരുടെ എണ്ണം 9 ആയി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നൈജീരിയൻ സ്വദേശിയായ 35കാരനും രോഗബാധ കണ്ടെത്തിയിരുന്നു.

പുനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് യുവതിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.

Top