ഒറ്റ രാത്രി കൊണ്ട് പൂക്കച്ചവടക്കാരന്റെ ഭാര്യ കോടീശ്വരിയായി ! പിന്നീട് സംഭവിച്ചത്…

ബംഗളൂരു: കര്‍ണാടകയില്‍ പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വന്നത് 30 കോടി രൂപ. കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഇത്രയും പണം വന്നത്.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് അക്കൗണ്ടില്‍ പണംവന്നതെങ്കിലും സംഭവം പുറത്തറിഞ്ഞത് കഴിഞ്ഞദിവസമാണ്. പണം അക്കൗണ്ടിലെത്തിയ തൊട്ടടുത്ത ദിവസംതന്നെ ബാങ്കുദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് ബാങ്കധികൃതര്‍ അക്കൗണ്ട് മരവിപ്പിച്ചു.

ഇവരുടെ അക്കൗണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഡിസംബര്‍ രണ്ടിന് ബാങ്കില്‍നിന്നുള്ളവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ തന്റെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്. ജന്‍ധന്‍ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 60 രൂപമാത്രമായിരുന്നു.

മാസങ്ങള്‍ക്കുമുമ്പ് ഓണ്‍ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോള്‍ കമ്പനി എക്‌സിക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും കാര്‍ സമ്മാനമായി ലഭിച്ചെന്ന് ഇവരെ അറിയിക്കുകയുംചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കില്‍ 6,900 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടുലക്ഷംരൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും സയിദ് പറഞ്ഞു. തുടര്‍ന്ന് ബാങ്ക്അക്കൗണ്ട് വിവരങ്ങള്‍ ഇയാള്‍ക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതില്‍ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാള്‍ പിന്നീട് വിളിച്ചതായി സയിദ് പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

Top