വോട്ടെണ്ണല്‍ ദിനത്തില്‍ സുരക്ഷയൊരുക്കാന്‍ 30,281 പോലീസുകാര്‍

police attack

തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്താകമാനം കര്‍ശന സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയുള്‍പ്പെടെ 30,281 പോലീസുകാര്‍. 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങളുള്‍പ്പെടെ 30,281 പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

207 ഡി.വൈ.എസ്.പിമാര്‍, 611 ഇന്‍സ്‌പെക്ടര്‍മാര്‍, 2,003 എസ്.ഐ എ.എസ്.ഐമാര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് സുരക്ഷക്ക് ഉണ്ടാവുക. 140 കേന്ദ്രങ്ങളിലായി 49 കേന്ദ്രപോലീസ് സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

ഞായറാഴ്ച വോട്ടെണ്ണല്‍ തീരുന്നത് വരെ സംസ്ഥാനത്തും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷ ഉറപ്പാക്കും. ആഘോഷപ്രകടനങ്ങള്‍ നിരോധിച്ച സാഹചര്യത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ജനങ്ങള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും.

Top