ടിബറ്റിലെ നദിക്കരയില്‍ 3000 വര്‍ഷം പഴക്കമുള്ള ശവകുടീരങ്ങള്‍ കണ്ടെത്തി

tibet

ലാസ: ടിബറ്റില്‍ 3000 വര്‍ഷത്തിലേറെ പഴക്കമുളള ശവകുടീരങ്ങള്‍ കണ്ടെത്തി. യര്‍ലുംഗ് സംഗ്‌ബോ നദിക്കരയിലാണ് ശവകുടീരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുളള ഒന്‍പത് ശവകുടീരങ്ങളില്‍ നിന്ന് മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.

ഷാന്‍സി പ്രൊവിന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കയോളജിയും സാംസ്‌കാരിക പൈതൃക സംരക്ഷണ സ്ഥാപനവും നടത്തിയ ഉത്ഖനനത്തിലൂടെയാണ് വന്‍ ഗവേഷണ മുന്നേറ്റം സാധ്യമായത്. ഇവര്‍ 2017 ജൂലൈ, ആഗസ്ത് മാസങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഉല്‍ഖനനം നടത്തിയത്.
tibet1

രണ്ട് കാലഘട്ടങ്ങളിലായി അടക്കം ചെയ്ത ശവകുടീരങ്ങളാണ് ഇവയെന്ന് തെളിഞ്ഞു. 3000 മുതല്‍ 3500-വര്‍ഷത്തിനിടയില്‍ അടക്കം ചെയ്ത മൃതദേഹങ്ങളും 2,100 മുതല്‍ 2,300 വരെ വര്‍ഷങ്ങള്‍ക്കിടെ അടക്കം ചെയ്ത മൃതദേഹങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. കാര്‍ബണ്‍ പരിശോധനയിലാണ് ഇത് വ്യക്തമായത്.

മൂന്ന് സഹസ്രാബ്ദങ്ങള്‍ മുന്‍പ് ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന വന്‍ കണ്ടുപിടിത്തത്തിലേക്കാണ് ടിബറ്റിലെ ഉത്ഖനനത്തിലൂടെ എത്തിച്ചേര്‍ന്നിരിക്കുന്നത്.

Top