താലിബാനെതിരെ പോരാടാന്‍ 3000 യുഎസ് സൈനികര്‍ അഫ്ഗാനിസ്ഥാനിലേക്ക്

us army

വാഷിംഗ്ടണ്‍: താലിബാനെതിരെ പോരാടാന്‍ 3000 യുഎസ് സൈനികരെ അഫ്ഗാനിസ്ഥാനിലെത്തിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ്.

അഫ്ഗാനിലെത്തുന്ന യുഎസ് സേന, അഫ്ഗാന്‍ സേനയ്ക്ക് താലിബാനെയും ഐഎസിനെയും നേരിടുന്നതിനുള്ള പരിശീലനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം കുറച്ചു കൊണ്ടു വന്നിരുന്ന ഒബാമയുടെ നയം തിരുത്തി പതിനാറ് വര്‍ഷമായുള്ള അമേരിക്കന്‍ സൈനികസാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ തുടരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ ഒരു സമയത്ത് ഒരു ലക്ഷത്തോളം അമേരിക്കന്‍ സൈനികരുണ്ടായിരുന്ന ഇപ്പോള്‍ 8000 സൈനികര്‍ മാത്രമാണ് അവശേഷിക്കുന്നത്.

Top