കര്‍ണാടകയില്‍ 3000 കോവിഡ് രോഗികള്‍ മുങ്ങി; തിരഞ്ഞ് പൊലീസ്

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച 2000 മുതല്‍ 3000 വരെ ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയര്‍മാനും മന്ത്രിയുമായ ആര്‍. അശോക്. രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ ഫോണ്‍ ഓഫ് ചെയ്ത ശേഷം വീട്ടില്‍ നിന്നും മുങ്ങിയതായാണ് വിവരം. ബംഗളൂരു നഗരത്തില്‍ നിന്നുളളവരെയാണ് ഇത്തരത്തില്‍ കാണാതായിരിക്കുന്നത്.

ഈ രോഗികളെ കണ്ടെത്താനായി പൊലീസും ദുരന്ത നിവാരണ അതോറിറ്റിയും ശ്രമം തുടരുകയാണ്. കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികള്‍ ഫോണ്‍ ഓഫ് ചെയ്ത് വീട്ടില്‍ നിന്നും പോകരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ കാണാതാവുന്നവരെ കണ്ടെത്താന്‍ പത്ത് ദിവസത്തോളമാണ് വേണ്ടി വരുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രയാസകരമാണെന്നും ആര്‍. അശോക് ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ 90 ശതമാനം രോഗികള്‍ക്കും അസുഖം ഭേദമാകുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Top