യുഎസിലെ ക്രിസ്ത്യന്‍ പള്ളിയെ ക്ഷേത്രമാക്കുന്നു; ഏറ്റെടുക്കുന്നത് സ്വാമി നാരായണ്‍ വിഭാഗം

വിര്‍ജീനിയ: യുഎസ്സിലെ മുപ്പത് വര്‍ഷം പഴക്കമുള്ള പള്ളി ക്ഷേത്രമാക്കുന്നു. സ്വാമി നാരായണ്‍ വിഭാഗമാണ് പള്ളി ഏറ്റെടുത്ത് ക്ഷേത്രമാക്കുന്നത്. വിര്‍ജിനിയയിലെ പോര്‍ട്‌സ് മൗത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിയാണ് ക്ഷേത്രമാക്കുന്നത്.

പള്ളിയെ ക്രിസ്ത്യന്‍ മാതൃകയില്‍ നിന്ന് മാറ്റി ക്ഷേത്രമാതൃകയിലാക്കി ചെറിയ രീതിയില്‍ രൂപം മാറ്റിയ ശേഷമായിരിക്കും പ്രതിഷ്ഠ നടത്തുക.

ആത്മീയ കേന്ദ്രമായതിനാല്‍ പോര്‍ട്‌സ്‌മോത്തിലെ പള്ളി ക്ഷേത്രമാക്കി മാറ്റുമ്പോള്‍ വലിയ മാറ്റങ്ങള്‍ വേണ്ടി വന്നിരുന്നില്ലെന്ന് പുരുഷോത്തം പ്രിയദാസ് സ്വാമി അറിയിച്ചു. കാനഡയിലെ ടൊറന്റോയിലെ 125 വര്‍ഷം പഴക്കമുള്ള വസ്തുക്കളും സ്വാമിനാരായണ്‍ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാദി സന്‍സ്താന്‍ ലോകത്താകമാനമായി എട്ട് പള്ളികള്‍ ഇതിനകം ഏറ്റെടുത്ത് ഹിന്ദു ക്ഷേത്രമാക്കിയിട്ടുണ്ട്. ഇതില്‍ അഞ്ച് ക്ഷേത്രങ്ങള്‍ യുഎസ്സിലാണുള്ളത്. കാലിഫോര്‍ണിയ, ലൂയിസ് വില്‍, പെന്‍സില്‍വേനിയ, ലോസ് ആഞ്ജലിസ്, ഒഹിയോ എന്നിവിടങ്ങളിലെയും യു.കെയിലെ ലണ്ടന്‍, ബോള്‍ട്ടണ്‍ എന്നിവിടങ്ങളിലെയും പള്ളികളാണ് ക്ഷേത്രങ്ങളാക്കി മാറ്റിയത്.

Top