3 പതിറ്റാണ്ട് മുമ്പുള്ള കൊലപാതക പരമ്പര; സിനിമാ സ്റ്റൈലില്‍ കുറ്റവാളിയെ കണ്ടെത്തി പൊലീസ്

ഹസോങ് (ദക്ഷിണ കൊറിയ): സിനിമയുടെ ചുവടുപിടിച്ച് 30 വര്‍ഷം മുമ്പുള്ള കൊലപാതക പീഡന പരമ്പരയിലെ കുറ്റവാളിയെ കണ്ടെത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ പൊലീസ്.

2003ല്‍ പുറത്തിറങ്ങിയ മെമ്മറീസ് ഓഫ് മര്‍ഡര്‍ എന്ന കൊറിയന്‍ ചിത്രത്തിന്റെ ചുവടുപിടിച്ചാണ് 1980ല്‍ ദക്ഷിണ കൊറിയയിലെ സിയോളിലെ സമീപപ്രദേശമായ ഹസോങില്‍ നടന്ന പത്തോളം പീഡന കൊലപാതകങ്ങളുടെ ചുരുളുകള്‍ പൊലീസ് അഴിച്ചത്.1986നും 1990നും ഇടയില്‍ 14നും 71 നും ഇടയില്‍ പ്രായമുള്ള പത്തോളം പേരാണ് ഹസോങില്‍ കൊല്ലപ്പെട്ടത്.

ഈ കൊലയാളി നിലവില്‍ ഒരു സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ജങ്ജി നമ്പു പ്രൊവിന്‍ഷ്യല്‍ പൊലീസ് ഏജന്‍സിയാണ് കൊലയാളിയെ കണ്ടെത്തിയ വിവരം പുറത്ത് വിട്ടത്.

ബുധനാഴ്ചയാണ് ഈ കൊലപാതക പരമ്പരയിലെ വില്ലനെ തിരിച്ചറിഞ്ഞതായി ദക്ഷിണ കൊറിയന്‍ പൊലീസ് വ്യക്തമാക്കിയത്. കൊല ചെയ്യപ്പെട്ട ആളുകളുടെ ഡിഎന്‍എ സാംപിളുകള്‍ ഉപയോഗിച്ചാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

കൊലചെയ്യപ്പെട്ടവരുടേയും കൊലയാളിയുടേയും ഡിഎന്‍എ സാംപിളുകള്‍ യോജിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഹസോങിലെ ഒഴിയിടത്തെുള്ള പാടശേഖരത്തിലായിരുന്നു കൊലപാതകങ്ങള്‍ നടന്നിരുന്നത്.

Top