ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി; വില 30 ലക്ഷം

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അതിന്റെ മുന്‍നിര മോട്ടോര്‍സൈക്കിളായ ഗോള്‍ഡ് വിംഗ് ടൂറിന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ഒരൊറ്റ ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് നിറത്തില്‍ ലഭ്യമാകുന്ന പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന് 39,20,000 രൂപയാണ് എക്സ് ഷോറൂം വില. പ്രീമിയം ബിഗ്വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വില്‍ക്കുക. പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ജപ്പാനില്‍ നിന്നും സിബിയു വഴി ഇന്ത്യയിലേക്ക് എത്തും.

പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ജപ്പാനില്‍ നിന്നും സിബിയു വഴി ഇന്ത്യയിലേക്ക് എത്തും. പ്രീമിയം ബിഗ്വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വില്‍ക്കുക. ഗുരുഗ്രാം, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഹോണ്ടയുടെ എക്സ്‌ക്ലൂസീവ് ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ഈ മുന്‍നിര ലക്ഷ്വറി ടൂര്‍ ബുക്ക് ചെയ്യാം. പൂര്‍ണ്ണമായ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്പ്ലേ പോലുള്ള ഫീച്ചറുകളോടെയാണ് പുതിയ ഗോള്‍ഡ് വിംഗ് ടൂര്‍.

വിപുലീകരിച്ച ഇലക്ട്രിക് സ്‌ക്രീന്‍, രണ്ട് യുഎസ്ബി ടൈപ്പ്-സി സോക്കറ്റുകളുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിആര്‍എസ്), എയര്‍ബാഗ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഈ പുതിയ ബൈക്കില്‍ ഉണ്ട്. പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ജപ്പാനില്‍ നിന്നും സിബിയു വഴി ഇന്ത്യയിലേക്ക് എത്തും. പ്രീമിയം ബിഗ്വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വില്‍ക്കുക. ഗുരുഗ്രാം, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഹോണ്ടയുടെ എക്സ്‌ക്ലൂസീവ് ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ഈ മുന്‍നിര ലക്ഷ്വറി ടൂറിംഗ് മെഷീന്‍ ബുക്ക് ചെയ്യാം.

Top