ദിവസങ്ങള്‍ നീണ്ടു നിന്നിരുന്ന പട്ടാള നിയമം പിന്‍വലിക്കാനൊരുങ്ങി യുക്രൈന്‍. . .

യുക്രൈന്‍: പട്ടാള നിയമം പിന്‍വലിച്ച് യുക്രൈന്‍. ക്രിമിയക്ക് സമീപം റഷ്യ യുക്രൈന്‍ കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ പട്ടാള നിയമമാണ് 30 ദിവസങ്ങള്‍ക്ക് ശേഷം യുക്രൈന്‍ പിന്‍വലിച്ചിരിക്കുന്നത്.

നിയമം പിന്‍വലിച്ചുവെങ്കിലും അതിര്‍ത്തികളില്‍ സൈനിക ജാഗ്രത തുടരുമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊരൊഷെന്‍കോ വ്യക്തമാക്കിയിരിക്കുന്നത്. ക്രിമിയ മേഖലയില്‍ റഷ്യ മിസൈല്‍ വാഹിനികള്‍ വിന്യസിച്ചത് ഇപ്പോഴും നിലനില്‍ക്കുകയാണ്. അസോവ് സമുദ്രത്തിനും കരിങ്കടലിനും ഇടയിലെ കോര്‍ച്ച് സ്‌ട്രേറ്റില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളും നിലയുറപ്പിച്ചിട്ടുണ്ട്.

യുക്രൈനിനെ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും പാശ്ചാത്യ ശക്തികള്‍ പിന്തിരിയണമെന്ന് റഷ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ക്രിമിയക്ക് സമീപം അസോവ് സമുദ്രത്തില്‍ യുക്രൈനിന്റെ മൂന്ന് കപ്പലുകള്‍ റഷ്യ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഒരു മാസം മുമ്പ് യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. യുക്രൈനിലെ സ്വയംഭരണ റിപ്പബ്ലിക്കായ ക്രീമിയയുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതോടെ സംഘര്‍ഷങ്ങള്‍ക്ക്വ ഴിയൊരുങ്ങുകയായിരുന്നു.

Top