30-Car Pile-Up On Haryana Highway Due To Fog

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഹരിയാനയിലെ ഹൈവേയില്‍ അപകടം. 30ലധികം കാറുകളാണ് അപകടത്തില്‍ കൂട്ടിയിടിച്ചത്. സംഭവത്തില്‍ ഒരു കാറില്‍ സഞ്ചരിച്ചിരുന്ന നാല് പേര്‍ മരിച്ചു.

ഒരു ട്രക്ക് ബ്രേക്ക് ഡൗണായി നിന്നത് കനത്ത മൂടല്‍മഞ്ഞ് കാരണം പിന്നാലെ വന്ന വാഹനങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുയായിരുന്നുവെന്ന് ഹൈവേ പട്രോള്‍ ഓഫീസര്‍ മനോജ്കുമാര്‍ അറിയിച്ചു.

Top