ഡല്‍ഹിയില്‍ മൂന്നര വയസുകാരി സ്‌കൂളില്‍ ലൈംഗിക പീഡനത്തിന് ഇരയായി

rape

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നര വയസുകാരി സ്‌കൂളില്‍ ലൈംഗിക പീഡനത്തിന് ഇരയായി.

വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ പിതാവാണ് ഇതു സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കിയത്. ആരാണു പീഡിപ്പിച്ചത് എന്നതു സംബന്ധിച്ചു പൊലീസിനു വ്യക്തത കൈവന്നിട്ടില്ല.

എല്ലാ കോണുകളില്‍നിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതരുടെയോ, കുടുംബാംഗത്തിന്റെയോ അയല്‍വാസിയുടെയോ പങ്കിനെ തള്ളിക്കളയുന്നില്ലെന്നും ഡിസിപി അസ്ലം ഖാന്‍ പറഞ്ഞു. പോസ്‌കോ നിയമം അനുസരിച്ചാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും പൊലീസ് വ്യക്തമാക്കി.

Top