മൂന്ന് വയസുള്ള കുട്ടിയെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ വൈറല്‍; അച്ഛനെതിരെ കേസ്

shoot died

താനെ: മകനെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന അച്ഛന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ പൊലീസ് കേസ്. തിത്വാല സ്വദേശിയായ പിതാവ് മൂന്ന് വയസ്സുകാരനായ മകനെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തിന് പിന്നാലെ പൊലീസ് കേസ് എടുകികുകയും ചെയ്തു.

മൂന്ന് വയസുകാരനായ മകന് തോക്കില്‍ എങ്ങനെ ബുള്ളറ്റുകള്‍ ഇടണമെന്നും എങ്ങനെ പിടിക്കണമെന്നതുമടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. ബന്ധുവായ ആളുടെ ലൈസന്‍സുള്ള തോക്കാണ് വീട്ടില്‍ മകനെ പഠിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

തിത്വാവലയില്‍ ഇയാളുടെ സ്വന്തം സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇയാളുടെ പേരോ സ്‌കൂളിന്റെ പേരോ പോലീസ് വെളുപ്പെടുത്തിയിട്ടില്ല.

അതേ സമയം ഇയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും തിരികെയെത്തിയാലുടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടതായി താനെ പൊലീസ് വ്യക്തമാക്കി.

Top