മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

rape

ജംഷെദ്പൂര്‍: മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം തല അറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ റെയില്‍വേസ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് തലവെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഗണ്ഡിലെ ജംഷെദ്പൂറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

ജംഷെദ്പൂറിലെ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൃതശരീരത്തിന്റെ ഒരു ഭാഗം ടെല്‍കോ പൊലീസ് സ്റ്റേഷന്‍ ഏരിയയില്‍ നിന്നും ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ പ്രധാനപ്രതിയടക്കം മൂന്നു പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ തല കണ്ടെത്തുന്നതിനായി പൊലീസ് നായയുടെ സഹായവും തേടിയിട്ടുണ്ട്. ജൂലൈ 26നാണ് സംഭവം നടന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Top