മൂന്ന് വയസുകാരി 110 അടി ആഴമുള്ള കുഴല്‍കിണറില്‍ വീണു ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ബീഹാര്‍ : ബീഹാറിലെ മുന്‍ഗര്‍ ജില്ലയില്‍ മൂന്ന് വയസുള്ള പെണ്‍കുട്ടി 110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതല്‍ നടന്നുവരികയാണ്.

കുട്ടിയെ രക്ഷിക്കാന്‍ ഇനിയും നാലു മണിക്കൂറെടുക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ ഫണ്ട് (എസ്ഡിആര്‍എഫ്) ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഏഴ് അടി കൂടുതല്‍ ഇനി കുഴിക്കണം. കുട്ടി കൂടുതല്‍ താഴ്ച്ചയിലേക്ക് പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഓക്‌സിജന്‍ കിറ്റും കുട്ടിയുടെ സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ശരിയാക്കിയിട്ടുണ്ടെന്നും കുമാര്‍ അറിയിച്ചു.

Top