പതിമൂന്ന്കാരി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ പതിമൂന്നുകാരി മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2023 മാർച്ച് 29ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ ശുചിമുറിയിലാണു കണ്ടെത്തിയത്. പെൺകുട്ടി തുടർച്ചയായ പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

കഴിഞ്ഞ 8 മാസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് സിബിഐ അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു

Top