ഡൽഹിയിൽ കോവിഡിന്റെ നാലാം തരം​ഗത്തിന് തുടക്കം; മൂന്ന് സ്‌കൂളുകൾ അടച്ചു

ഡൽഹി: ഡൽഹിയിൽ കോവിഡ് വീണ്ടും പിടിമുറുക്കുന്നു. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നു മടങ്ങായി വർധിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തിൽ താഴെയായിരുന്ന ടിപിആർ ഇന്നലെ 2.7 ശതമാനമായി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 5079 സാംപിളുകൾ പരിശോധിച്ചപ്പോൾ, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 19 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൂന്ന് സ്‌കൂളുകൾ അടച്ചു.

നോയിഡയിലെ സ്‌കൂളിലാണ് അധ്യാപകർ അടക്കം 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 447 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.

അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. ഡൽഹിയിലെ കോവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിച്ചു. ഡൽഹിയിൽ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ എക്ഇ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Top