ലണ്ടൻ ഭീകരാക്രമണം; പാക് വംശജനടക്കം മൂന്ന് പേരെ തിരിച്ചറിഞ്ഞതായി ബ്രീട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ലണ്ടനിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തിരിച്ചറിഞ്ഞതായി ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.

സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ തിരിച്ചറിഞ്ഞ മൂന്ന് പേരുടെ വിവരങ്ങള്‍ പോലീസ് ഉടന്‍ പുറത്ത് വിടുമെന്നും തെരേസ മെയ് അറിയിച്ചു.

എങ്കിലും അറസ്റ്റിലായവരില്‍ ഒരാളുടെ കയ്യില്‍ ഐറിഷ് തിരിച്ചറിയില്‍ കാര്‍ഡുണ്ടായിരുന്നതായും മറ്റൊരാള്‍ പാകിസ്താന്‍കാരനാണെന്നും സൂചനയുണ്ട്.

ശനിയാഴ്ച രാത്രി നടന്ന അക്രമത്തില്‍ ഏഴ് പേര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലണ്ടന്‍ ബ്രിഡ്ജിലൂടെ നടന്നവര്‍ക്കുമേല്‍ വാന്‍ ഓടിച്ചുകയറ്റിയും തൊട്ടടുത്ത ബോറോ മാര്‍ക്കറ്റില്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം കുത്തിവീഴ്ത്തിയുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

ഭീകരാക്രമണത്തെ യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളെല്ലാം അപലപിച്ചിരുന്നു.

Top