ബ​ലൂ​ചി​സ്ഥാ​നി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ല്‍ ഭീ​ക​രാ​ക്ര​മ​ണം; ആ‍​യു​ധ​ധാ​രി​ക​ള്‍ ഇ​ര​ച്ചു​ക​യ​റി

ഗ്വാദർ: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം. ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. മൂ​ന്നു ആ​യു​ധ​ധാ​രി​ക​ള്‍ ഹോ​ട്ട​ലി​നു​ള്ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി. ഹോട്ടിലിനുള്ളില്‍ ഏറ്റുമുട്ടൽ തുടരുന്നതായാണ് സൂചന. ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

ഹോട്ടലില്‍ അതിക്രമിച്ച് കയറിയരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. ഇതേ സ്ഥലത്ത് ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതില്‍ 11 പേര്‍ സുരക്ഷാ ജീവനക്കാരായിരുന്നു.

Top