കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ മൂന്ന് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. അനന്ത്നാഗിലെ പസല്‍പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

കൊല്ലപ്പെട്ട മൂന്ന് ഭീകരരും ജമ്മു കശ്മീര്‍ സ്വദേശികളാണെന്നാണ് വിവരം. മൂവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുകൊടുക്കുമെന്നും സൈന്യം വ്യക്തമാക്കി.

ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചില്‍ നടത്തിയത്.

Top