ജമ്മു കശ്മീരില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്. ഇവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുകളും പിടിച്ചെടുത്തു.

19നും 25നും ഇടയില്‍ പ്രായമുള്ള തെക്കന്‍ കശ്മീര്‍ സ്വദേശികളാണ് പിടിയിലായത്. സംഘത്തിലെ മറ്റ് അംഗങ്ങളെ ഉടന്‍ പിടികൂടാനാകുമെന്നും തെരച്ചില്‍ വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു.

Top