3 security personnel killed in terrorist attack in Kashmir

jammu kashmir

ശ്രീനഗര്‍: കാശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സൈനികരും ഒരാള്‍ പോലീസുകാരനുമാണ്. ആക്രണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബാരമുള്ളയിലെ ക്വാജാബാഗില്‍ വച്ച് ബുധനാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കടന്നു വരുന്ന വഴിയില്‍ പതിയിരുന്ന തീവ്രവാദികള്‍ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

Top