ദക്ഷിണ കശ്മീരില്‍ മൂന്ന് പൊലീസുകാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ നിന്നും രാജിവയ്ക്കാന്‍ തീവ്രവാദികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതായും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

മൂന്ന് ആഴ്ചയ്ക്ക് മുമ്പ് മൂന്ന് പൊലീസുകാരെയും അവരുടെ കുടുംബത്തെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു.

Top