ഡല്‍ഹിയില്‍ വയോധികരായ ദമ്പതികളെയും ജോലിക്കാരിയേയും കഴുത്തറുത്ത് കൊലപ്പെടുത്തി

Murder

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധികരായ ദമ്പതികളെയും വീട്ടുജോലിക്കാരിയേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വസന്ത് എന്‍ക്ലേവിലായിരുന്നു സംഭവം.

വസന്ത് എന്‍ക്ലേവില്‍ വസന്ത് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരായ വിഷ്ണു മാത്തൂര്‍, ശശി മാത്തൂര്‍ ഇവുടെ വീട്ടുജോലിക്കാരിയായ ഖുശ്ബു എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളേയോ വീട്ടുജോലിക്കാരിയേയോ അറിയാവുന്ന ആളുകളാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top