ഇടുക്കിയില്‍ പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയിലെ നെടുങ്കണ്ടത്ത് പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, തേനി സ്വദേശി മുരുകന്‍, മണപ്പാറ സ്വദേശി ഭാരതി എന്നിവരെയണ് നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നും വാങ്ങിയ കഞ്ചാവുമായി നെടുംകണ്ടം ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.

ഹൈറേഞ്ച് മേഖലയില്‍ കഞ്ചാവ് എത്തിക്കുന്നതില്‍ ഇടനിലക്കാരായി നില്‍ക്കുന്നവരാണ് പ്രതികള്‍. തമിഴ്നാട്ടില്‍ നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേക്ക് ഇവര്‍ കടത്തുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top