തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

dead-body

കട്ടപ്പന: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ വിഷ്ണു, ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരാണ് മരിച്ചത്.

ഇവര്‍ ഒരുമാസമായി ഇവിടെ താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവിടെ വീട് വാങ്ങി താമസിക്കാന്‍ വേണ്ടിയാണ് ഇങ്ങോട്ട് വന്നതെന്നാണ് ഇവര്‍ ഹോം സ്റ്റേയില്‍ റൂമെടുക്കുമ്പോള്‍ പറഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികളെല്ലാം പൊലീസ് പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ട് പോകും.

Top