വഞ്ചി മറിഞ്ഞ് പീച്ചി റിസർവോയറിൽ 3 പേരെ കാണാതായി; തിരച്ചിൽ

തൃശൂർ : പീച്ചി റിസർവോയറിലെ ആനവാരിയിൽ വഞ്ചി മറിഞ്ഞു മൂന്നുപേരെ കാണാതായി. പുള്ളിക്കാട് സ്വദേശികളായ വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണു കാണാതായത്. നാലുപേരാണു സംഘത്തിലുണ്ടായിരുന്നത്. ഇതിലൊരാൾ പകുതിവഴിക്ക് വച്ചു മടങ്ങുകയായിരുന്നു.

പീച്ചി റിസർവോയറിന്റെ ഏറ്റവും താഴ്ചയുള്ള ഭാഗത്താണു യുവാക്കൾ അപകടത്തിൽപ്പെട്ടത്. കാണാതായ മൂന്നുപേർക്കായി പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. എന്നാൽ ഇരുട്ടായതു രരക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Top