ചെന്നൈയിൽ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയിൽ

ചെന്നൈ : ചെന്നൈയിൽ മൂന്നംഗ കുടുംബത്തെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സോ​കാ​ര്‍​പേ​ട്ടാ​ണ് സം​ഭ​വം നടന്നത്. ദാ​ലി ച​ന്ദ്(74), ഭാ​ര്യ പു​ഷ്പ ഭാ​യി(70), മ​ക​ന്‍ ശീ​ത​ള്‍(42) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും ഇ​വി​ടെ എ​ത്തി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. സോ​കാ​ര്‍​പേ​ട്ട് ത​ന്നെ​യാ​ണ് ഇ​വ​രു​ടെ മ​ക​ളും താ​മ​സി​ക്കു​ന്ന​ത്.

കഴിഞ്ഞ ദിവസം ഇവിടെയെത്തിയ മകൾ മാതാപിതാക്കളെ വി​ളി​ച്ചു​വെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ല.  തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​മാ​യി അ​ടു​പ്പ​മു​ള്ള ആ​രെ​ങ്കി​ലു​മാ​കാം കൃ​ത്യം ചെ​യ്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊലീസ്. സം​ഭ​വ​ത്തി​ല്‍ പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Top