അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ കാണ്‍മാനില്ലെന്ന്‌ പരാതി

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. അടൂരിലെ പ്രമുഖ ആയുര്‍വേദ ആശുപത്രിയിലെ വിദ്യാര്‍ത്ഥിനികളാണ് മൂവരും.

ഇവരെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് കോളേജ് അധികൃതരാണ്‌ പൊലീസില്‍ പരാതി നല്‍കിയത്. അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൂന, നിലമ്പൂര്‍, സീതത്തോട് സ്വദേശിനികളാണ് വിദ്യാര്‍ത്ഥിനികള്‍.

Top