ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി CF മോട്ടോ

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ CF മോട്ടോ നാല് പുതിയ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 2.29 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ആരംഭിക്കുന്ന നാല് ബൈക്കുകളില്‍ രണ്ട് നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പതിപ്പുകളും (300NK, 650NK) ഒരു അഡ്വഞ്ചര്‍ ടൂറര്‍ പതിപ്പും ( 650MT) ഒരു സ്പോര്‍ട് ടൂറര്‍ (650GT) പതിപ്പുമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

CF മോട്ടോ 300NK -യ്ക്ക് 2.29 ലക്ഷം, 650NK -യ്ക്ക് 3.99 ലക്ഷം, 650MT -യ്ക്ക് 4.99 ലക്ഷം, 650GT -യ്ക്ക് 5.49 ലക്ഷം എന്നിങ്ങനെയാണ് നാല് മോഡലുകളുടേയും എക്സ്-ഷോറൂം വില. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍, ടെയില്‍ ലൈറ്റ്, ഡിജിറ്റല്‍ മീറ്റര്‍, ഇരട്ട ചാനല്‍ എബിഎസ് എന്നിവയാണ് അടിസ്ഥാന ഘടകങ്ങളായി വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

33.5 bhp കരുത്തും 20.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 292 സിസി സിംഗിള്‍ സിലണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 300NK -യുടെ ഹൃദയം. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തിന്. 650 സിസി വിഭാഗത്തില്‍ അതായത് 650NK, 650MT, 650GT എന്നീ മൂന്ന് ബൈക്കുകളിലും 649 സിസി പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ്. 66.68 bhp കരുത്തും 56 Nm torque ഉം പരിമാവധി സൃഷ്ടിക്കാന്‍ കഴിയും ഈ എഞ്ചിന്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തിന്. എന്നാല്‍ അതാത് മോഡലുകളുടെ ആവശ്യമനുസരിച്ച് എഞ്ചിന് വ്യത്യസ്ഥ തരത്തില്‍ ടൂണിങ് ലഭിക്കും.

Top