3 more women just accused Donald Trump of sexual assault

വാഷിങ്ടണ്‍: അശ്ലീല പരാമര്‍ശ വിവാദത്തിന് പിന്നാലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും കുരുക്കില്‍. തങ്ങളുടെ സമ്മതമില്ലാതെ ട്രംപ് ചുംബിച്ചതായും കടന്നുപിടിച്ചതായും ആരോപിച്ച് നാല് സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്.

വിമാനത്തില്‍ വെച്ച് ട്രംപ് തന്നെ കടന്നുപിടിച്ചെന്നും തന്റെ വസ്ത്രം അഴിക്കാന്‍ ശ്രമിച്ചെന്നും ഒരു സ്ത്രീ വ്യക്തമാക്കി. 30 വര്‍ഷം മുമ്പായിരുന്നു സംഭവം. 2005 ല്‍ എലിവേറ്ററിനു പുറത്ത് വെച്ച് തന്നെ ചുംബിച്ചതായി മറ്റൊരു സ്ത്രീ ആരോപിച്ചു. 13 വര്‍ഷം മുമ്പ് റിസോര്‍ട്ടില്‍ വെച്ച് തന്നോടും സമാനരീതിയില്‍ പെരുമാറിയതായി മൂന്നാമത്തെ സ്ത്രീയും ആരോപിച്ചു. പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ടറാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ച നാലാമത്തെ സ്ത്രീ. 2005ല്‍ അഭിമുഖത്തിനായി എത്തിയ തന്നെ അനുമതി ഇല്ലാതെ ട്രംപ് ചുംബിച്ചതായി ലേഖിക വ്യക്തമാക്കി.

എന്നാല്‍ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിച്ചിട്ടുണ്ട്. ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ലേഖനങ്ങളെല്ലാം കള്ളക്കഥയാണെന്ന് ട്രംപിന്റെ വക്താവ് ജേസണ്‍ മില്ലര്‍ പ്രതികരിച്ചു.

ലൈംഗികബന്ധത്തിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്ന ട്രംപിന്റെ സംഭാഷണത്തിന്റെ വീഡിയോ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്ത് വിട്ട് അഞ്ച് ദിവസത്തിന് ശേഷമാണ് പുതിയ വിവാദം.

Top