ബീഹാറില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

പാറ്റ്‌ന: ബീഹാര്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ബീഹാറിലെ ഗയയില്‍ ശനിയാഴ്ച രാത്രിയാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവാണ് മരിച്ചത്. എകെ-47 തോക്കുകള്‍ ഉള്‍പ്പെടെ പ്രദേശത്തു നിന്നും സേന പിടിച്ചെടുത്തു.

മാവോയിസ്റ്റുകള്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാസേന ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

Top