അഫ്ഗാനിസ്ഥാനിൽ സ്ഫോടനം ; മൂന്ന് പേർ കൊല്ലപ്പെട്ടു , 12 പേർക്ക് പരുക്കേറ്റു

Bomb blast

കാബൂൾ : അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒരു പൊലീസുകാരനടക്കം മൂന്ന് പേർ മരിച്ചു. ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പക്ടിക പ്രവിശ്യയിലെ യഹ്യാഖേൽ ജില്ലയിലുള്ള മാർക്കറ്റിൽ ഞായറാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച മോട്ടോർ ബൈക്ക് മാർക്കറ്റിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ സ്ഫോടനമായതിനാൽ പ്രദേശത്ത് നിരവധി കെട്ടിടങ്ങളും തകർന്നു.

Top