ആക്രമണത്തിന് പദ്ധതി; ഡല്‍ഹിയില്‍ മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. ഇന്ന്‌ രാവിലെ വസീറാബാദില്‍ നിന്നുമാണ് മൂന്ന് തീവ്രവാദികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്ലാണ് ഇവരെ പിടികൂടിയത്.ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

ലോധി കോളനിയിലെ ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ മൂന്ന് സ്‌പെഷ്യല്‍ സെല്‍ ടീം ഇവരെ ചോദ്യം ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിവരുകയാണ്.

Top