ബത്തേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സുല്‍ത്താന്‍ബത്തേരി കാരണ്ടി സ്വദേശികളായ ഫെബിന്‍ (15)മുരളി (16) അജ്മല്‍ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ഷെഡ്ഡിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്.

 

Top