ഗ്ലോബല്‍ സയന്‍സ് ചലഞ്ചിന്റെ അവസാന ഘട്ടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍

വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ നടക്കുന്ന ശാസ്ത്ര മത്സരത്തിന്റെ അവസാന 14 പേരില്‍ മൂന്ന് ഇന്ത്യക്കാരും ഇടം നേടി. കൗമാരക്കാര്‍ക്ക് വേണ്ടി ആഗോള തലത്തില്‍ നടക്കുന്ന ഏറ്റവും വലിയ മത്സരമാണിത്.

ഭൗതിക ശാസ്ത്ര രംഗത്തെയും ഗണിത ശാസ്ത്രത്തിലെയും വളരെ ബുദ്ധിമുട്ടുള്ള ആശയങ്ങള്‍ അവതരിപ്പിക്കുകയെന്നതാണ് മത്സരം. 12,000 പേരാണ് ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

സമയ് ഗോട്ടിക (16), നിഖിയ ഷംഷേര്‍ (16), കാവ്യ നേഗി (18) എന്നിവരാണ് അവസാന റൗണ്ടിലെത്തിയ മൂന്ന് പേര്‍. സിലിക്കണ്‍ വാലിയില്‍ നവംബര്‍ നാലാം തീയതിയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. 250,000 ഡോളറാണ് സമ്മാനത്തുക. സയന്‍സ് രംഗത്തെ മികച്ച അദ്ധ്യാപികയ്ക്ക് 50,000 ഡോളറും മികച്ച സ്‌ക്കൂളിന് 100,000 ഡോളറും ലഭിക്കും.

190 രാജ്യങ്ങളില്‍ നിന്നാണ് വിവിധ മത്സരാര്‍ത്ഥികള്‍ എത്തിയത്. ഓണ്‍ലൈന്‍ വോട്ടിംഗും മത്സരത്തില്‍ പ്രധാനപ്പെട്ട ഘടകമാണ്.

Top