കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന് പേര്‍ മരിച്ചു ; വിമാനങ്ങള്‍ വൈകി

മുംബൈ: മുംബൈയില്‍ ശനിയാഴ്ച വൈകീട്ട് മുതലുണ്ടായ കനത്ത മഴയില്‍ മൂന്ന് പേര്‍ മരിച്ചു. വൈദ്യൂതാഘാതമേറ്റാണ് മരണങ്ങളുണ്ടായത്. മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. താനെയില്‍ കൊടുങ്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴയെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. കൊളോംബോ-മുംബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ച് വിട്ടു. ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ കമ്പനികളുടെ വിമാനങ്ങളും വൈകി.

Top