ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍; അച്ഛനെ കാണ്മാനില്ല

dead

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവലി മേഖലയിലാണ് രണ്ടും, നാലും, എട്ടും വയസുള്ള സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടത്.

കുടുംബം താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ദര്‍ ചില മരുന്നു കുപ്പികളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മൃതദേഹങ്ങളുടെ പരിശോധന വീണ്ടും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ നടത്തിയ പരിശോധനയില്‍ മൃതശരീരങ്ങളില്‍ മുറിവുകളൊന്നും കാണാന്‍ സാധിച്ചിരുന്നില്ല. പോസ്റ്റ് മോര്‍ട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം ഉള്ളിലെത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, പെണ്‍കുട്ടികളുടെ അച്ഛനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്ന് കുട്ടികളുടെ അമ്മയും പ്രദേശവാസികളും അറിയിച്ചു.

Top