മുംബൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു ; എട്ട് പേര്‍ക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകര്‍ന്ന് അപകടം. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈയിലെ ആസാദ് മൈഥാനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം നടന്നത്. എന്‍ഡിആര്‍എഫും അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

Top