ഗുജറാത്തില്‍ ആറോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു ?

അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുജറാത്തില്‍ ആറോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

കിരിത് പട്ടേല്‍, ലളിത് വസോയ, ലളിത് കഗത്താര എന്നീ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിജയ് രൂപാണിയുമായും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതേ സമയം പ്രതിപക്ഷ എംഎല്‍എമാര്‍ കിംവദന്തികള്‍ നിഷേധിക്കുകയും തങ്ങള്‍ കൊറോണ-ലോക്ക്ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് പോയതെന്നുമാണ് വിശദീകരിച്ചത്. മറ്റൊരു എംഎല്‍എ അക്ഷയ് പട്ടേല്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ഗുജറാത്തിലെ നാല് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 19 നാണ് നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 26 ന് ഇത് നടക്കേണ്ടതായിരുന്നു.എന്നാല്‍ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം ഇത് അനിശ്ചിതകാലത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

Top