25 കിലോ തവളയുമായി മൂന്നു പേര്‍ വനം വകുപ്പിന്റെ പിടിയില്‍

കരുമാല്ലൂര്‍: 25 കിലോ തവളകളുമായി മൂന്നു പേര്‍ വനംവകുപ്പിന്റെ പിടിയില്‍. ആലങ്ങാട് അങ്ങാടി സ്വദേശികളായ ചക്കാലയ്ക്കല്‍ തോമസ്, വഞ്ചിപുരയ്ക്കല്‍ വര്‍ഗീസ്, അങ്ങാടിക്കടവ് മണി, പുറക്കാടന്‍ പോളി എന്നിവര്‍ക്കെതിരേയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.

കോടനാട് റേഞ്ചില്‍നിന്ന് റേഞ്ച് ഓഫീസര്‍ ബെനിക് ലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. മോഹനന്‍, സ്പെഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി തോമസ്, വര്‍ഗീസ്, മണി എന്നിവരെ പിടികൂടിയത്. രണ്ട് ചാക്കുകളിലാക്കിയ 25 കിലോ തവളയും ഇവരില്‍നിന്ന് കണ്ടെടുത്തു.

വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ തവളകളും ഇടംപിടിച്ചതോടെയാണ് വനം വകുപ്പ് തവളപിടിത്തത്തിനെതിരേ കര്‍ശന നടപടി എടുത്തിരിക്കുന്നത്.വന്യജീവി സംരക്ഷണ നിയമം പട്ടിക 4-ല്‍ ആണ് തവളകളെ പെടുത്തിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം കേസെടുത്ത്. പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി.പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Top