മലപ്പുറം പറവണ്ണയില്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

murder

മലപ്പുറം : തിരൂരിന് സമീപം പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കാറില്‍ എത്തിയ ഒരു സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇവര്‍. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Top