‘ജയ് ശ്രീ റാം’ വിളിച്ച് ബംഗാളിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ബംഗാളിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ‘ജയ് ശ്രീ റാം’ വിളിച്ച് എത്തിയ എട്ട് പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ശനിയാഴ്ച പള്ളിക്ക് നേരെ ആക്രമണം നടത്തിയത്.

കൊല്‍ക്കത്തയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഈസ്റ്റ് മിഡ്‌നാപൂരിലെ ഭഗ്‌വാന്‍പൂരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.ഉച്ചയോടെ വിശ്വാസികള്‍ പള്ളിയിലെത്തിയതും സമീപത്തുനിന്ന് രണ്ട് ബോംബുകള്‍ പൊട്ടുകയായിരുന്നു. തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ ചിതറിയോടിയതോടെ പള്ളിയിലെ വസ്തുക്കളും അക്രമികള്‍ അടിച്ച് തകര്‍ത്തു.

പള്ളിയിലെ വൈദികന്‍ അലോക് ഘോഷ് നല്‍കിയ പരാതിയിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ എട്ട് പേര്‍ ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് വൈദികന്റെ പരാതിയില്‍ പറയുന്നത്.

ഒഡീഷ, മധ്യപ്രദേശ്, ദില്ലി അടക്കം ഇന്ത്യയിലുടനീളം ക്രിസ്ത്യന്‍ പള്ളികളില്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബംഗാളില്‍ ഇത് ആദ്യത്തെ സംഭവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top