3 Are Dead in Colorado Springs Shootout at Planned Parenthood Center

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊളറാഡോയിലെ ആശുപത്രിയില്‍ വെടിവെപ്പ്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ച് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്.

പ്ലാന്‍ഡ് പേരന്റ് ഹുഡ് എന്ന ജനന നിയന്ത്രണ ക്ലിനിക്കിലാണ് വെടിവയ്പുണ്ടായത്. സൈനിക വേഷം ധരിച്ചെത്തിയയാളാണ് ആക്രമണം നടത്തിയത്.

അക്രമിയെ പൊലീസ് പിടികൂടി. അഞ്ച് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. അതേസമയം ആക്രമണ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഗര്‍ഭ ഛിദ്രത്തെ എതിര്‍ക്കുന്നവരുടെ പ്രതിഷേധം ഇതിനു മുന്‍പും പ്ലാന്‍ഡ് പേരന്റ് ഹുഡിനെതിരെ ഉണ്ടായിട്ടുണ്ട്.

ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അക്രമിയുടെ കൈവശമുണ്ടായിരുന്ന ബാഗുകളുടെ ഉള്ളടക്കവും പൊലീസ് പരിശോധിച്ചു വരികയാണ്.

ഒന്നില്‍ കൂടുതല്‍ പേരാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

Top