മോദി സന്ദര്‍ശനത്തോടെ മൂന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പേര് മാറ്റും

PM Modi

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രധാന സ്ഥലങ്ങളുടെ പേര് മാറ്റവിവാദത്തിന് പിന്നാലെ ആന്‍ഡമാന്‍ നിക്കോബാറിലെ മൂന്ന് ദ്വീപുകളുടെ പേര് മാറ്റുമെന്ന് ബിജെപി സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ റോസ് ഐലാന്‍ഡ്, നീല്‍ ഐലാന്‍ഡ്, ഹാവ്ലോക്ക് ഐലാന്‍ഡ് എന്നീ ദ്വീപുകള്‍ പുതിയ പേരില്‍ അറിയപ്പെടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം 30 ന് പോര്‍ട്ട്ബ്ലെയറിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി പേര് പ്രഖ്യാപിക്കും. നേതാജി സുഭാഷ്ചന്ദ്ര ബോസ് ദ്വീപി, ശെഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നീ പേരുകളാണ് നല്‍കുന്നത്. പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍കാര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് പിടിച്ചെടുത്തപ്പോള്‍ നേതാജിയാണ് അവിടെ കൊടി ഉയര്‍ത്തിയതെന്നും അന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് ശെഹീദ് എന്നും സ്വരാജ് എന്നും പേരിടണമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും അത് നടപ്പിലാക്കാനാണ് ശ്രമം എന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.

Top