രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

ന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തില്‍ 81 റണ്‍സ് കൂടി കണ്ടെത്താനായാല്‍ നായകന്‍ വിരാട് കൊഹ്‌ലിയെ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡാണ്.

മത്സരത്തില്‍ ഇന്ത്യ ഒരു മാറ്റത്തോടെയാണ് ഇറങ്ങുന്നത്. സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യമുള്ള പിച്ചില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ മത്സരിപ്പിക്കുന്നുണ്ട്. കുല്‍ദീപ് യാദവ് ഖലീല്‍ അഹമ്മദിനു പകരം ടീമിലെത്തുന്നു എന്നതാണ് ടീമിലെ ഏക മാറ്റം.

ഒന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ജയം തുടരാനുറച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. കൊഹ്‌ലിയും രോഹിത് ശര്‍മയും തകര്‍പ്പന്‍ ഫോമിലാണെന്നത് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. ടെസ്റ്റിലും, ആദ്യ ഏക ദിനത്തിലും തോല്‍വിയേറ്റു വാങ്ങിയ വിന്‍ഡീസിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.

Top