ട്വന്റി 20 പരമ്പര; ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള വാശിയേറിയ മത്സരം ഇന്ന്

പല്ലെക്കലെ: ട്വന്റി 20 പരമ്പരയില്‍ ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണിക്കാണ് മത്സരം നടക്കുക.

ആദ്യ മത്സരത്തില്‍ വിജയിച്ചത് വിന്‍ഡീസാണ്. ഷെഹാന്‍ ജയസൂര്യക്ക് പകരം നിരോഷന്‍ ഡിക്ക്വെല്ലയെ ആയിരിക്കും ശ്രീലങ്ക ഇറക്കുക എന്നാണ് വിവരം. വിന്‍ഡീസിന് കരുത്ത് പകരുക കീറോണ്‍ പൊള്ളാര്‍ഡും ആന്ദ്രേ റസലും ആയിരിക്കും.

വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടി20യില്‍ 25 റണ്‍സിന്റെ ജയമായിരുന്നു സ്വന്തമാക്കിയത്. 28 റണ്‍സ് നേടിയ ഒഷെയ്ന്‍ തോമസാണ് വിന്‍ഡീസിന് ജയം നേടിക്കൊടുത്തത്.

Top